Author: newsten

ഫിഫ ലോകകപ്പ്; ഇതുവരെ വിറ്റുപോയത് 29.50 ലക്ഷം ടിക്കറ്റ്

ദോഹ: ലോകകപ്പിൽ ഇതുവരെ 29.50 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചെന്ന് ഫിഫ. ഞായറാഴ്ച വരെയുള്ള കണക്കാണിത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഫിഫയുടെ വരുമാനം 7.5 ബില്യൺ ഡോളറായി ഉയർത്താൻ ടൂർണമെന്‍റ് സഹായിച്ചെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. ഖത്തറിന്‍റെ ആതിഥേയത്വത്തെക്കുറിച്ചുള്ള നെഗറ്റീവ് പ്രചാരണങ്ങൾക്കിടയിലും…

ഗുജറാത്ത് തിരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസം; പാർട്ടികൾ ഊർജിത പ്രചാരണത്തിൽ

ഗുജറാത്ത്: ഗുജറാത്തിൽ വോട്ടെടുപ്പിന് ഇനി 10 ദിവസം മാത്രം ബാക്കി. സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികൾ അതി ഗംഭീര പ്രചാരണത്തിലാണ്. കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ‘കാർപ്പറ്റ് ബോംബിങ്’ പരിപാടിയുടെ രണ്ടാം ഘട്ടം ഇന്ന് നടക്കുകയാണ്. ചെറിയ യോഗങ്ങളിലും…

എകെജി സെന്റർ ആക്രമണക്കേസ്; നാലാം പ്രതിക്ക് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഈ മാസം 24 നും 30 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. കേരളം വിട്ട് പോകരുത്.…

കത്ത് വിവാദത്തിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്; ലെറ്റർപാഡിൽ കൃത്രിമം കാട്ടിയെന്ന് എഫ്ഐആർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ താൽക്കാലിക നിയമനത്തിന് പാർട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയർ ആര്യ രാജേന്ദ്രന്‍റെ പേരിലുള്ള ശുപാർശക്കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമയ്ക്കല്‍ വകുപ്പുകളാണ് മേയറുടെ പരാതിയില്‍ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 466, 469 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.…

റേഷൻ കടയുടമകൾ പണിമുടക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി

പാലക്കാട്: റേഷൻ പണിമുടക്ക് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. റേഷൻ കടയുടമകൾ പണിമുടക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകില്ല. റേഷൻ കടയുടമകൾക്ക് നൽകേണ്ട മുഴുവൻ കമ്മീഷനും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ വകയിരുത്തിയ തുകയുടെ 98 ശതമാനവും ഇതിനകം നൽകിക്കഴിഞ്ഞു. റേഷൻ…

അജയ് ദേവ്ഗണിൻ്റെ ‘ഭോലാ’; കൈതി റീമേക്ക് ടീസർ പുറത്ത്

അജയ് ദേവ്ഗണിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ഭോലാ’യുടെ ടീസർ പുറത്തിറങ്ങി. അജയ് ദേവ്ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായ കൈതിയുടെ റീമേക്കാണ് ഭോലാ. ഒരു അനാഥാലയവും ജയിലുമാണ് ടീസറിലുള്ളത്. നായകന്‍റെ വിവരണമാണ്…

ഫിഫ ലോകകപ്പ് സൗദി-അർജന്റീന മത്സരം; സൗദിയിൽ ഇന്ന് ഉച്ച മുതൽ അവധി

ജിദ്ദ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ സൗദി ദേശീയ ടീമിന്‍റെ ആദ്യ മത്സരം തത്സമയം കാണുന്നതിനായി സൗദിയിലെ സർക്കാർ ജീവനക്കാർക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ അവധി പ്രഖ്യാപിച്ചു. രാജകീയ ഉത്തരവിലൂടെയാണ് ഇത് പ്രഖ്യാപിച്ചത്. ചില സ്വകാര്യ കമ്പനികളും…

അര്‍ജന്റീനയുടെ കളിയുള്ളതിനാൽ മകന് ലീവ് നൽകണം; ലോകകപ്പ് ആവേശത്തിൽ അച്ഛനും മകനും

കോഴിക്കോട്: കഴിഞ്ഞ ദിവസം ഒരു ലീവ് ലെറ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അർജന്‍റീന ടീമിന്‍റെ കടുത്ത ആരാധകനായ മകന് വേണ്ടി അച്ഛൻ എഴുതിയ ലീവ് ലെറ്റർ ആണത്. ചൊവ്വാഴ്ച വൈകിട്ട് 3.30ന് അർജന്‍റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരം കാണാൻ മകന്…

സാരിയുടുത്ത് വീട്ടമ്മയുടെ വർക്ക് ഔട്ട്‌; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഗുരുതരമായ അസുഖങ്ങളൊന്നുമില്ലാത്ത ഒരു മധ്യവയസ്സോ,വാർദ്ധക്യമോ ആണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ കൃത്യമായ വ്യായാമവും പോഷകാഹാര ശീലവുമാണ് അത് നേടിയെടുക്കാനുള്ള ഏറ്റവും മികച്ച മാർഗം. പ്രായം കൂടുന്തോറും നമ്മെ കൂടുതൽ ഊർജ്ജസ്വലരും ആരോഗ്യമുള്ളവരുമാക്കി മാറ്റുന്ന ശീലങ്ങളിലേക്ക് മാറേണ്ടതും അനിവാര്യമാണ്.അടുത്തിടെ 56 കാരിയായ ചെന്നൈ സ്വദേശിനി…

സംസ്ഥാനത്ത് റോഡപകടമൊഴിവാക്കാന്‍ വഴിയൊരുങ്ങുന്നു

ദേശീയ, സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളായ 323 ഇടനാഴികളെ അപകടരഹിതമാക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടങ്ങളിലേക്ക് നയിക്കുന്ന റോഡിലെ അപാകതകൾ കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി റോഡ് സുരക്ഷാ ഓഡിറ്റ് നടത്തും. സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി ഇത് സംബന്ധിച്ച് കളക്ടർമാർക്ക് നിർദ്ദേശം…