Author: newsten

സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വെട്ടിക്കുറച്ചു

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ ജൂൺ 1 മുതൽ പ്രാബൽയത്തിൽ വരും. ഇതനുസരിച്ച് 50 ലക്ഷം രൂപ വരെയുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ നിരക്ക് 2.75 ശതമാനമായിരിക്കും. നിക്ഷേപങ്ങളുടെ പലിശ നിരക്ക്…

കമല നെഹ്രു ജൈവവൈവിധ്യപാര്‍ക്കില്‍ ചിത്രശലഭ സംരക്ഷണ കേന്ദ്രം

ചിറകുകൾ വിടർത്തി ചിത്രശലഭങ്ങൾക്ക് സ്വതന്ത്രമായി പറക്കാൻ അവസരമുണ്ട്. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് വടക്കൻ ഡൽഹിയിലെ കമല നെഹ്റു ബയോഡൈവേഴ്സിറ്റി പാർക്കിൽ ചിത്രശലഭ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കുരങ്ങുകളിൽ നിന്ന് ചിത്രശലഭങ്ങളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഡൽഹിയിൽ ഇതുവരെ കണ്ടെത്തിയ…

സില്‍വര്‍ലൈനില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

സിൽവർ ലൈൻ പദ്ധതിയുടെ സർവേ രീതികൾക്കെതിരെ ഹൈക്കോടതി വീണ്ടും രൂക്ഷവിമർശനവുമായി രംഗത്ത്. വികസനത്തിന്റെ പേരിൽ കേരളത്തിൽ എന്തിനാണ് അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതെന്ന് കോടതി ചോദിച്ചു. സാമൂഹ്യാഘാത പഠനത്തിന്റെ മറവിൽ കല്ലിടുന്നത് എന്തിനാണെന്നതിനു സർക്കാർ മറുപടി ഇതുവരെ നൽകിയിട്ടില്ല. സർവേ കല്ലുകൾ കൊണ്ടുവന്ന സ്ഥലം…

വിലക്കയറ്റം; പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ

വിലക്കയറ്റം തടയാൻ കേന്ദ്രസർക്കാർ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ സീസണിൽ കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ആറ് വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു തീരുമാനം. ലോകത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കയറ്റുമതിയുടെ കാര്യത്തിൽ ബ്രസീലിനു…

ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു. നടിയുടെ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ ശക്തികളുണ്ടെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേളയിൽ ഇത്തരം പരാതികൾ ഉയരുന്നത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്തിമ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. മാത്രമല്ല,…

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെൽല്ലോ അലേർട്ട്

അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാൽ ജില്ലകളിൽ യെല്ലോ…

മുഖ്യമന്ത്രിക്ക് ആശംസയുമായി എംകെ സ്റ്റാലിന്‍

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ 77-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വിഭജന ശക്തികൾക്കെതിരെ കേരളത്തെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നും സംസ്ഥാനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തട്ടെയെന്നും സ്റ്റാലിൻ തന്റെ ആശംസ കുറിപ്പിൽ പറഞ്ഞു. എന്റെ പ്രിയ സഖാവും…

ഫെയ്‌സ്ബുക്കിലെ പരസ്യവിതരണത്തെ കുറിച്ചുള്ള വിവരങ്ങൾ മെറ്റ പുറത്തുവിടുന്നു

ഫെയ്സ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങളും തിരഞ്ഞെടുപ്പ് പരസ്യങ്ങളും എങ്ങനെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാൻ മെറ്റാ ഒരുങ്ങുന്നു. രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളുടെ വിഭാഗത്തിൽ പെടുന്ന ടാർഗെറ്റഡ് പരസ്യങ്ങളുടെ വിവരങ്ങൾ ഗവേഷകരുമായും പൊതുജനങ്ങളുമായും പങ്കിടും. ഫേസ്ബുക്കിന്റെ ഓപ്പൺ റിസർച്ച് ആൻഡ് ട്രാൻസ്പരൻസി…

വിസ്മയ കേസ് ; വിധിയില്‍ തൃപ്തർ

വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെതിരായ വിധിയിൽ തൃപതനെന്നു സർക്കാർ അഭിഭാഷകനും അനേഷണ സംഘവും. സ്ത്രീധനമെന്ന സാമൂഹിക തിൻമയ്ക്കെതിരെയായിരുന്നു പോരാട്ടം. ശിക്ഷ വിധി സമൂഹത്തിനുള്ള മുന്നറിയിപ്പാണെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതികരണം. ഇത് സമൂഹത്തിനുള്ള സന്ദേശമാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു. അതേസമയം, പ്രതികൾക്ക്…

എയർ ഇന്ത്യ സൗജന്യമായി മ്യതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്നു കെ കെ ശൈലജ ടീച്ചർ

വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനു ഏർപ്പെടുത്തിയിരുന്ന സൗജന്യം നിർത്തലാക്കിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഈ തീരുമാനം പിൻ‌വലിക്കണമെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള സൗജന്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ ആവശ്യപ്പെട്ടു. കൈരളി സലാല ജനറൽ…