Author: newsten

ആലപ്പുഴയിലെ മതവിദ്വേഷ മുദ്രാവാക്യം; രണ്ട് പേർ കസ്റ്റഡിയിലായി

മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിലായി. പോപ്പുലർ ഫ്രണ്ട് പ്രസിഡന്റ് പി എ നവാസ്, കുട്ടിയെ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന്…

തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ സമിതിയുമായി കോൺഗ്രസ്

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു തയ്യാറെടുക്കാൻ കോൺഗ്രസ് എട്ടംഗ രാഷ്ട്രീയകാര്യ സമിതിയും ചുമതലാ കമ്മിറ്റിയും രൂപീകരിച്ചു. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് തീരുമാനം അറിയിച്ചത്. കോൺഗ്രസിനുള്ളിൽ തിരുത്തൽ നയങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ ജി -23 ഗ്രൂപ്പിലെ അംഗങ്ങളും സമിതിയിൽ ഉൾപ്പെടുന്നു. രാഹുൽ…

മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹം പിറന്നാൾ ആശംസകളുമായി മോഹൻലാൽ

കേരള മുഖ്യമന്ത്രി പിണറായി വിജയനു ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിക്ക് ജൻമദിനാശംസകൾ നേർന്നത്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജൻമദിനാശംസകൾ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. പിണറായി വിജയനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.…

ഇന്ത്യയിലെ 5 ജി പദ്ധതികളിൽ ജപ്പാൻ നിക്ഷേപിക്കും

ജാപ്പനീസ് കമ്പനികൾ ഇന്ത്യയുടെ സ്മാർട്ട് സിറ്റി, 5 ജി പദ്ധതികളിൽ പങ്കാളികളാകും. വിവരസാങ്കേതിക രംഗത്തെ വന്‍കിട സംരംഭമായ എന്‍.ഇ.സി. കോര്‍പ്പറേഷൻ ചെയര്‍മാന്‍ ഈ മേഖലയിൽ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോർപ്പറേഷൻ ചെയർമാൻ നൊബുഹിരോ എൻഡോ…

ഗ്യാന്‍വാപ്പി കേസ്; മുസ്ലീം വിഭാഗത്തിന്റെ വാദം കോടതി വ്യാഴാഴ്ച്ച കേൾക്കും

ഗ്യാന്‍വാപ്പി കേസിൽ മുസ്ലിം സമുദായത്തിന്റെ വാദം വ്യാഴാഴ്ച കേൾക്കുമെന്ന് വാരണാസി ജില്ലാ കോടതി അറിയിച്ചു. നേരത്തെ വാരണാസിയിലെ പള്ളി തർക്കം സുപ്രീം കോടതി നിർദേശത്തെ തുടർന്ന് പരിഗണിക്കുകയായിരുന്നു. പള്ളിക്കകത്ത് നടന്ന ചിത്രങ്ങളും പരിശോധനകളും നിയമവിരുദ്ധമാണെന്നാണ് പള്ളിക്കമ്മിറ്റിയുടെ വാദം. സർവേ റിപ്പോർട്ടിനോടുള്ള എതിർപ്പ്…

ശ്രീലങ്കയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 420 രൂപ

ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ പെട്രോൾ വില കുതിച്ചുയരുകയാണ്. ശ്രീലങ്കയിൽ പെട്രോൾ, ഡീസൽ വില വർദ്ധനവ് സിലോൺ പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ചു. പെട്രോളിനു 24.3 ശതമാനവും ഡീസലിനു 38.4 ശതമാനവുമാണ് വർധിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സമയത്താണ് ഇന്ധന വിലയിലെ ഈ…

തായ്‌വാന്‍ വിഷയത്തില്‍ യുഎസിന് മുന്നറിയിപ്പുമായി ചൈന

തായ്‌വാന്റെ കാര്യത്തിൽ അമേരിക്കയ്ക്ക് ചൈന ശക്തമായ താക്കീത് നൽകി. തായ്‌വാനെ ചൈന ആക്രമിച്ചാൽ ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം. അമേരിക്ക തീകൊണ്ട് കളിക്കുകയാണ് എന്നായിരുന്നു ചൈനയുടെ പ്രതികരണം. ചൈനയ്ക്കെതിരെ യുഎസ് തായ്‌വാന്‍ കാർഡ് ഉപയോഗിക്കുകയാണെന്നും…

വിജയ് ബാബു കേരളത്തിലേക്ക്; മടക്കയാത്രാ ടിക്കറ്റ് കോടതിയിൽ ഹാജരാക്കി

നടിയെ ആക്രമിച്ച കേസിലെ പ്രതി വിജയ് ബാബു തിങ്കളാഴ്ച കേരളത്തിലെത്തുമെന്ന് അഭിഭാഷകർ ഹൈക്കോടതിയെ അറിയിച്ചു. മടക്കയാത്രാ രേഖ ഹാജരാക്കിയാൽ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് കോടതിയിൽ ഹാജരാക്കി. ജോർജിയയിൽ നിന്ന് ഇന്നലെയാണ് വിജയ് ബാബു ദുബായിലേക്ക് മടങ്ങിയത്. പാസ്പോർട്ട്…

‘ അഴിമതി സഹിക്കില്ല’; മന്ത്രിയെ പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അഴിമതി ആരോപണവിധേയനായ മന്ത്രിയെ പുറത്താക്കി. ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെയാണ് പുറത്താക്കിയത്. അധികം വൈകാതെ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. കരാറുകാരോട് ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതാണ് മന്ത്രിയെ പുറത്താക്കാൻ കാരണം. ഒരു ശതമാനം അഴിമതി…