Author: newsten

സ്വർണവില താഴേക്ക്; വിലയിടിവ് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. തുടർച്ചയായ രണ്ട് ദിവസം ഉയർന്ന ശേഷമാണ് സ്വർണവില ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് വിപണി വില 38,200 രൂപയായി. ഗ്രാമിന് 22…

വികസനക്കുതിപ്പിനൊരുങ്ങി ഗ്രീൻഫീൽഡ് ഹൈവേ

കൊണ്ടോട്ടി: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി യാഥാർത്ഥ്യമാകുമ്പോൾ മലപ്പുറം ജില്ലയ്ക്ക് ഏറ്റവും നേട്ടം. ഉൾ നാടൻ ഗ്രാമങ്ങളിലെ വികസന കുതിപ്പിനൊപ്പം ജില്ലയിലെ വ്യാവസായിക, സാമ്പത്തിക മേഖലകളിൽ കുതിച്ചുചാട്ടത്തിന് പാത വഴിയൊരുക്കും. നിലവിലുള്ള പാലക്കാട്-കോഴിക്കോട് ദേശീയപാതയുമായി താരതമ്യം ചെയ്യുമ്പോൾ…

രാജ്യസഭാ തിരഞ്ഞെടുപ്പ്; 4 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂ‍ഡൽഹി: രാജ്യത്ത് ഒഴിവുള്ള 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 15 സംസ്ഥാനങ്ങളിൽ 57 സീറ്റുകൾ ഒഴിവുണ്ടെങ്കിലും രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലാണ് കനത്ത മത്സരം നടക്കുന്നത് . നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ വിവിധ പാർട്ടികളുടെ…

13ാം വയസ്സില്‍ ആദ്യ പുസ്തകമെഴുതി; വിറ്റുകിട്ടിയ പണം യുക്രൈനിലെ കുട്ടികള്‍ക്ക്

തിരുവനന്തപുരം: തന്റെ ആദ്യ പുസ്തകം വിറ്റുകിട്ടിയ പണം മുഴുവൻ യുദ്ധത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന യുക്രൈനിലെ കുട്ടികള്‍ക്ക് നൽകി മലയാളി പെണ്‍കുട്ടി. ആറാം ക്ലാസ് വിദ്യാര്‍ഥിനി ഇസബെല്‍ തോമസാണ് തന്റെ കവിതാസമാഹാരമായ ‘പെറ്റല്‍സ് ഇന്‍ ദ സ്‌കൈ’ വിറ്റുകിട്ടിയ 77,500 രൂപ സമപ്രായക്കാരായ…

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി രമ്യ ഹരിദാസ്

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എം.പിയെ തിരഞ്ഞെടുത്തു. 10 ജനറൽ സെക്രട്ടറിമാരും 49 സെക്രട്ടറിമാരും അടങ്ങുന്ന ഭാരവാഹികളുടെ പട്ടികയ്ക്ക് കോൺഗ്രസ് നേതൃത്വം…

മൺറോത്തുരുത്തിൽ ആംഫിബീയൻ വീടുകൾ ഉയരും; സാദ്ധ്യതാപഠനം നടത്തി

കൊല്ലം: കൊല്ലം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ മൺറോത്തുരുത്ത് നേരിടുന്ന പ്രധാന പ്രശ്നമാണ് വേലിയേറ്റത്തെ തുടർന്നുളള വെള്ളപ്പൊക്കം. ഇതിനെ അതിജീവിക്കാൻ, മൺറോത്തുരുത്തിൽ ജലനിരപ്പുയരുന്നതിന് ആനുപാതികമായി ഉയരുന്ന ആംഫിബീയൻ വീടുകൾ നിർമ്മിക്കാൻ കഴിയുമെന്ന് സാധ്യതാ പഠനം സൂചിപ്പിക്കുന്നു. സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയുടെയും വിവിധ…

പരിശീലകനെതിരെ പരാതിയുമായി വനിതാ സെയ്‌ലിങ് താരം

ന്യൂഡൽഹി: കോച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് വനിതാ സെയ്‌ലിങ് താരം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകി. ജർമ്മനിയിൽ പരിശീലനം നടത്തുന്ന ടീമിന്റെ പരിശീലകൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സായ്, യാട്ടിങ് അസോസിയേഷൻ ഓഫ് ഇന്ത്യയോട് വിശദീകരണം തേടി.…

ചെസ് ഒളിംപ്യാഡിന്റെ ഭാഗ്യചിഹ്നം ‘തമ്പി’

ചെന്നൈ: അടുത്ത മാസം ചെന്നൈയിൽ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന്റെ 50 ദിവസത്തെ കൗണ്ട് ഡൗൺ ആരംഭിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഒളിമ്പ്യാഡ് ലോഗോയും ഭാഗ്യചിഹ്നമായ ‘തമ്പി’ എന്ന കുതിരയേയും അവതരിപ്പിച്ചു. ഒളിമ്പ്യാഡിന് മുന്നോടിയായി ദീപശിഖാ പ്രയാണവും സംഘടിപ്പിക്കും. ജൂലൈ 28 മുതൽ…

വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയില്ല; രണ്ടാംറാങ്കുകാരനു ജോലി പോയി

ആലപ്പുഴ: ഹോമിയോ വകുപ്പില്‍ ഫിസിയോതെറാപ്പിസ്റ്റിനെ താത്കാലികമായി നിയമിച്ചതിനെച്ചൊല്ലി വിവാദം. രണ്ടാം റാങ്കുകാരനെ ഫോണിൽ വിളിച്ച് ലഭിക്കാത്തതിനാൽ മണിക്കൂറുകൾക്കുള്ളിൽ അധികൃതർ മറ്റൊരാളെ നിയമിച്ചു. രണ്ടാം റാങ്ക് നേടിയ ആലപ്പുഴ സ്വദേശി ആഷിഖ് ഹൈദരർ അലി രേഖാമൂലമോ ഇ-മെയിൽ വഴിയോ നോട്ടീസ് നൽകാതെയുള്ള നിയമനത്തിനെതിരെ…

പെഗസസിനെ ബ്ലാക്ക്‌ലിസ്റ്റില്‍ നിന്ന് നീക്കണമെന്ന് ഇസ്രയേൽ

വാഷിംഗ്ടണ്‍ ഡി. സി: ചാരസോഫ്റ്റ്‌വെയറായ പെഗാസസ് യുഎസ് കരിമ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മേൽ സമ്മർദ്ദം ചെലുത്തി ഇസ്രായേൽ. നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിനെ കരിമ്പട്ടികയിൽ നിന്ന് പുറത്താക്കണമെന്നാണ് ഇസ്രായേൽ ആവശ്യപ്പെടുന്നത്. കമ്പനിയുടെ പ്രവർത്തനങ്ങൾ യുഎസ് വിദേശനയത്തിനും…