കല്പറ്റ: കേരളത്തിന്‍റെ ഗോത്ര പൈതൃകത്തെ പരിചയപ്പെടുത്തുന്ന ‘എന്‍ ഊര്’ ഗോത്ര പൈതൃക ഗ്രാമത്തെ പ്രകീർത്തിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
സുന്ദരമായിരിക്കുന്നു, ഇതൊരുക്കിയ കേരള ടൂറിസം വകുപ്പിന് അഭിനന്ദനങ്ങള്‍ .
ഈ പുരാതന ഗ്രാമീണ വാസ്തുവിദ്യ അതിശയകരമാണ്. ലാളിത്യം നമ്മെ അത്ഭുതപ്പെടുത്തുമെന്ന് ഇത് ഒരിക്കൽ കൂടി തെളിയിക്കുന്നു എന്ന അടിക്കുറിപ്പോടെ ആനന്ദ് മഹീന്ദ്ര ‘എന്‍ ഊര്’ എന്ന ഹ്രസ്വ വീഡിയോ പങ്കിട്ടത്. ജൂലൈ 19ന് ട്വീറ്റ് ചെയ്ത വീഡിയോ ഇതിനകം 5 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു.
ഗോത്രജീവിതത്തിന്റെ തനതുകളെ പകര്‍ത്തി പഴയകാല പുല്‍ക്കുടിലുകളും ഗോത്രവിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലയും കരകൗശലവസ്തുക്കള്‍, വനവിഭവങ്ങള്‍, പരമ്പരാഗത കാര്‍ഷികോത്പന്നങ്ങള്‍, ഓപ്പണ്‍തിയേറ്റര്‍, ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയും ഇവിടെയുണ്ട്. സഞ്ചാരികളുടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.