കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കേന്ദ്ര ഓഫീസിന് കൈമാറി. പ്രസ്താവനയിൽ മുഖ്യമന്ത്രിക്കും, ഭാര്യയ്ക്കും, മക്കൾക്കും, കുടുംബാംഗങ്ങൾക്കും, മുൻ മന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതായാണ് സൂചന.
ഈ സാഹചര്യം കണക്കിലെടുത്താണ് ഇഡി സ്വപ്നയുടെ മൊഴി കേന്ദ്ര ഡയറക്ടറേറ്റിന് കൈമാറിയത്. ലഭിച്ച മൊഴി കൃത്യമായി പരിശോധിച്ച ശേഷം എൻഫോഴ്സ്മെന്റ് സെൻട്രൽ ഡയറക്ടറേറ്റ് കേസിൽ തുടർനടപടി സ്വീകരിക്കും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ രഹസ്യമൊഴിയുടെ പകർപ്പ് ഇ.ഡിക്ക് ലഭിച്ചിരുന്നു. അതേസമയം, കേന്ദ്ര ഡയറക്ടറേറ്റിന്റെ നിർദേശം ഉടൻ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.