ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐ നിരോധനത്തെ തുടർന്ന് അതിന്‍റെ പ്രവർത്തനം തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചു വരികയാണ്. എസ്.ഡി.പി.ഐയുടെ സാമ്പത്തിക ഇടപാടുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിക്കുന്നുണ്ട്.
2018 നും 2020 നും ഇടയിൽ ലഭിച്ച സംഭാവനകളെക്കുറിച്ച് എസ്.ഡി.പി.ഐ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇക്കാലയളവിൽ സംഘടനയുടെ ഓഡിറ്റ് ചെയ്ത അക്കൗണ്ടിൽ 9 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 2020-21 ൽ 2.9 കോടി രൂപയാണ് ലഭിച്ചത്. എന്നാൽ, 22 ലക്ഷം രൂപ മാത്രമാണ് കണക്കുകളിൽ കാണിച്ചത്. ദാതാക്കളുടെ പേരുകൾ ലഭ്യമായിട്ടില്ല.
2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ലഭിച്ച 11. 78 കോടി രൂപയില്‍ 10 കോടിയും കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരോധിത പോപ്പുലർ ഫ്രണ്ടിന് വേണ്ടി എസ്.ഡി.പി.ഐ അംഗങ്ങൾ പ്രവർത്തിച്ചാൽ യു.എ.പി.എ പ്രകാരം നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.