Spread the love

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വിദേശമദ്യവുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു. അടിവാരത്തിന് സമീപം 28ൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പോണ്ടിച്ചേരിയിൽ നിന്ന് മാഹിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

ആദ്യ വളവിനും രണ്ടാമത്തെ വളവിനും ഇടയിൽ 30 അടി താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു. ലോറി ഡ്രൈവറെ ചുരം സംരക്ഷണസമിതിയിലെ ആളുകളാണ് ആശുപത്രിയിലെത്തിച്ചത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.

By newsten