പാലക്കാട്: കൊച്ചുവേളി യാർഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഞായറാഴ്ച നിരവധി ട്രെയിനുകൾ പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കി. നിലമ്പൂർ റോഡ്-കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
കൊല്ലം-കന്യാകുമാരി മെമു എക്സ്പ്രസ് (മടക്ക സർവീസും), കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ് (മടക്ക സർവീസും), നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (മടക്ക സർവീസും), കൊച്ചുവേളി-ലോകമാന്യതിക് ഗരീബ് രഥ് എക്സ്പ്രസ് (മടക്ക സർവീസും), എസ്എംവിടി ബെംഗളൂരു-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി കൊല്ലം- തിരുവനന്തപുരം എക്സ്പ്രസ് നാഗര്‍കോവില്‍- കൊല്ലം എക്സ്പ്രസ്(തിരിച്ചുള്ള സര്‍വീസും) പുനലൂര്‍- നാഗര്‍കോവില്‍ എക്സ്പ്രസ് കന്യാകുമാരി- പുനലൂര്‍ എക്സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (തിരിച്ചുള്ള സര്‍വീസും) എന്നിവയാണ് പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ.
ഭാഗികമായി റദ്ദാക്കിയവ ഇവയാണ്. ആലപ്പുഴയ്ക്കും ഷൊർണൂരിനും ഇടയിലുള്ള ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് (തിരിച്ചും). മംഗളൂരു-നാഗർകോവിൽ (തിരിച്ചും) പരശുറാം എക്സ്പ്രസ് ഷൊർണൂരിനും നാഗർകോവിലിനും ഇടയിൽ റദ്ദാക്കി. ലോകമാന്യതിലക്- കൊച്ചുവേളി എക്സ്പ്രസ് തൃശൂരിനും കൊച്ചുവേളിക്കും ഇടയില്‍ റദ്ദാക്കി. ഷൊർണൂർ ജംഗ്ഷൻ-തിരുവനന്തപുരം (തിരിച്ചും) വേണാട് എക്സ്പ്രസ് ഷൊർണൂരിനും എറണാകുളം ജംഗ്ഷനും ഇടയിൽ റദ്ദാക്കി. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ആലുവയ്ക്കും കോഴിക്കോടിനും ഇടയിൽ റദ്ദാക്കി. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഷൊർണൂരിനും എറണാകുളം ജംഗ്ഷനും ഇടയിൽ റദ്ദാക്കി. ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.