Spread the love

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് സ്വന്തമായി നയതന്ത്ര താൽപര്യങ്ങളുണ്ടെന്നും യുഎസിന്റെ വെറും സഖ്യകക്ഷിയാകില്ലെന്നും വൈറ്റ് ഹൗസ് ഏഷ്യ കോഓർഡിനേറ്റർ കുർട്ട് കാംബെൽ. ഇന്ത്യ സ്വന്തം നിലയ്ക്ക് തന്നെ വൻ ശക്തിയായി മാറും. കഴി‍ഞ്ഞ 20 വർഷമായി ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃ‍ഢമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയ്ക്ക് സ്വന്തമായി നയതന്ത്ര താൽപര്യങ്ങളുണ്ട്. ഇന്ത്യ സ്വതന്ത്രമായ ശക്തമായ രാജ്യമാണ്. മറ്റൊരു വൻ ശക്തിയായി ഇന്ത്യ മാറും. ഇന്ത്യയുമായുള്ള യുഎസിന്റെ നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകും. ഇന്ത്യയ്ക്കും യുഎസിനും ഒരുമിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ബഹിരാകാശം, വിദ്യാഭ്യാസം, കാലാവസ്ഥ, ടെക്നോളജി, എന്നിവയിലെല്ലാം സഹകരണം ഉറപ്പാക്കും.” അദ്ദേഹം പറഞ്ഞു.

By newsten