പട്ന: കേരളത്തിൽ ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷനൽ ജനതാദളും ആർജെഡിയും തമ്മിൽ കേരളത്തിൽ നടത്താനിരുന്ന ലയന സമ്മേളനം മാറ്റിവെച്ചു. ആർജെഡി ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ 15ന് തിരുവനന്തപുരത്ത് ലയന സമ്മേളനം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ആർജെഡി കേന്ദ്ര നേതൃത്വത്തിന്‍റെ അസൗകര്യം മൂലമാണ് സമ്മേളനം മാറ്റിവച്ചതെന്ന് ആർജെഡി ദേശീയ സെക്രട്ടറി ജനറൽ അബ്ദുൽ ബാരി സിദ്ദിഖി പറഞ്ഞു.
കേരളത്തിലെ ആർജെഡിയുടെ ഭാവി പരിപാടികളെക്കുറിച്ച് അബ്ദുൽ ബാരി സിദ്ദിഖ് ദേശീയ സെക്രട്ടറി അനു ചാക്കോയുമായി ചർച്ച നടത്തി.