കാബൂള്‍: അഫ്ഗാനിസ്ഥാനിൽ കൂടുതൽ നിക്ഷേപം നടത്താനും ഇന്ത്യൻ പിന്തുണയോടെ ആരംഭിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കിത്തരാനും താലിബാൻ ഇന്ത്യയോട് അഭ്യർത്ഥിച്ചു. കഴിഞ്ഞയാഴ്ച നടന്ന യോഗത്തിലാണ് താലിബാൻ ഇക്കാര്യം അറിയിച്ചത്.
താലിബാന്റെ നഗരവികസന ഭവന മന്ത്രി ഹംദുള്ള നൊമാനിയും രാജ്യത്തെ ഇന്ത്യയുടെ ടെക്നിക്കൽ ടീം തലവൻ ഭരത് കുമാറും തമ്മിലാണ് കൂടിക്കാഴ്ച നടന്നത്.
“മുൻകാലങ്ങളിൽ ഇന്ത്യ ആരംഭിച്ച പദ്ധതികളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. കാബൂൾ നഗരത്തിന്റെ വികസനത്തിനായി ഇന്ത്യയിൽ നിന്ന് കൂടുതൽ നിക്ഷേപങ്ങളും പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഇന്ത്യൻ നിക്ഷേപങ്ങൾക്ക് എല്ലാ സുരക്ഷയും നൽകുമെന്ന് താലിബാൻ ഉറപ്പ് നല്കി,” താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു.