ഇന്ത്യയിൽ 635 പുതിയ കോവിഡ് കേസുകൾ. ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,67,311 ആയി, അതേസമയം സജീവ കേസുകൾ 7,175 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. 11 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,30,546 ആയി ഉയർന്നു.
മൊത്തം അണുബാധയുടെ 0.02 ശതമാനമാണ് സജീവ കേസുകൾ. അതേസമയം ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.79 ശതമാനമായി ഉയർന്നതായി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സജീവമായ കോവിഡ് കേസുകളിൽ 386 കേസുകളുടെ കുറവ് രേഖപ്പെടുത്തി. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,29,590 ആയും മരണനിരക്ക് 1.19 ശതമാനമായും ഉയർന്നു.
രാജ്യവ്യാപക വാക്സിനേഷൻ യജ്ഞത്തിന് കീഴിൽ രാജ്യത്ത് ഇതുവരെ 219.83 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയതായി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.