മരുന്ന് എങ്ങനെ കൃത്യമായി ഉപയോഗിക്കാമെന്ന് രോഗികളെയും കൂട്ടിരിപ്പുകാരെയും ബോധവത്കരിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഫാർമസിസ്റ്റ് കൗൺസിലിംഗ് സെന്ററുകൾ സ്ഥാപിക്കാൻ നിര്‍ദേശം.
മരുന്നിന്റെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് ഫാർമസി പ്രാക്ടീസ് റെഗുലേഷൻ ആക്ട് 2015 പ്രകാരം ഫാർമസിസ്റ്റുകളുടെ നേതൃത്വത്തിൽ കൗൺസിലിംഗ് സെന്ററുകൾ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുള്ളത്. മറ്റ് പല സംസ്ഥാനങ്ങളിലും ഈ നിർദേശം നടപ്പാക്കിയിട്ടുണ്ടെങ്കിലും കേരളം ഒരു നടപടിയും തുടങ്ങിയിട്ടില്ല.
പി.പി.ആർ 2015ലെ കണക്കനുസരിച്ച്, രജിസ്റ്റർ ചെയ്ത ഒരു ഫാർമസിസ്റ്റിന് രോഗികളേയും, രോഗികൾക്ക് പരിചരണം നൽകുന്നവരേയും ഉപദേശിക്കാൻ കൗൺസിലിംഗ് സെന്ററുകൾ തുറക്കാൻ കഴിയും. മരുന്ന് ഉപയോഗ വിവരങ്ങൾ രോഗികളുമായി പങ്കിടുന്നതിന് ഒരു ഫാർമസിക്ക് ഡ്രഗ് ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കാനും കഴിയും.