ഇന്ത്യയിൽ 1,016 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,63,968 ആയി. സജീവ കേസുകൾ 13,187 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,30,514 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ രണ്ട്, രാജസ്ഥാനിൽ ഒന്ന് എന്നിങ്ങനെയാണ് മരണം.
മൊത്തം അണുബാധയുടെ 0.03 ശതമാനമാണ് സജീവ കേസുകൾ. അതേസമയം ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.78 ശതമാനമായി ഉയർന്നതായി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നു. സജീവമായ കോവിഡ് കേസുകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 372 കേസുകളുടെ കുറവ് രേഖപ്പെടുത്തി. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,20,267 ആയി
മരണനിരക്ക് 1.19 ശതമാനമാണ്. രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 219.76 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയതായി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നു. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു.