Spread the love

ഇന്ത്യയിലെ ആറ് ക്ലിയറിംഗ് കോർപ്പറേഷനുകളുടെ അംഗീകാരം യൂറോപ്യൻ യൂണിയന്‍റെ ധനവിപണി റെഗുലേറ്ററായ യൂറോപ്യൻ സെക്യൂരിറ്റീസ് ആൻഡ് മാർക്കറ്റ്സ് അതോറിറ്റി പിൻവലിച്ചു.

ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ക്ലിയറിങ് കോര്‍പറേഷന്‍, എന്‍എസ്ഇ ക്ലിയറിങ് കോര്‍പറേഷന്‍, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ക്ലിയറിങ്, ഇന്ത്യ ഇന്റര്‍നാഷണല്‍ ക്ലിയറിങ് കോര്‍പറേഷന്‍, എന്‍എസ്ഇ ഐഎഫ്എസ് സി ക്ലിയറിങ് കോര്‍പറേഷന്‍ എന്നിവയുടെ അംഗീകാരമാണ് റദ്ദാക്കിയത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്‍റർ അതോറിറ്റി (ഐഎഫ്എസ്സിഎ) എന്നിവയ്ക്കും നിരോധനം ബാധകമാണ്.

By newsten