തിരുവനന്തപുരം: വേറെ പാര്‍ട്ടിയാണെങ്കിലും തങ്ങളുടെ കൊടി പകുതി ചുവപ്പാണെന്നും ഫെഡറലിസം സംരക്ഷിക്കാൻ നാമെല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. തിരുവനന്തപുരത്ത് സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇത് എന്റെ സ്വന്തം പാർട്ടിയുടെ പരിപാടിയായി ഞാൻ കാണുന്നു, എന്റെ പേര് സ്റ്റാലിൻ എന്നായതിനാൽ നിങ്ങൾക്ക് എന്നെ വിളിക്കാതിരിക്കാനാകില്ല കഴിയില്ലെന്ന് എന്നറിയാം” എന്നും സ്റ്റാലിന് സെമിനാറില്‍ പറഞ്ഞു.
ഇന്ത്യയെ മുഴുവൻ സംരക്ഷിക്കണമെങ്കിൽ ആദ്യം സംസ്ഥാനങ്ങളെ സംരക്ഷിക്കണം. ഇത് സംസാരിക്കാനുള്ള സമയം മാത്രമല്ല, പോരാടാനുള്ള സമയം കൂടിയാണ്. ബി.ജെ.പിക്കെതിരെ ദേശീയ തലത്തിൽ ഐക്യമുണ്ടാകണമെന്നും സ്റ്റാലിൻ പറഞ്ഞു.