Spread the love

കണ്ണൂർ: കണ്ണൂർ ജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വിദഗ്ധ ലാബിലേക്ക് അയച്ച സാമ്പിളിന്‍റെ ഫലം ഇന്നലെ ഉച്ചയോടെയാണ് ലഭിച്ചത്. ഇതേതുടർന്ന് പ്രദേശത്ത് കർശന മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് വയനാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് പന്നികളെ കൊല്ലുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. എന്നാൽ വയനാട്ടിൽ വീണ്ടും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേതുടർന്ന് ഇന്നലെ സംസ്ഥാന തലത്തിൽ ഓൺലൈനായി ഉന്നതതല യോഗം ചേർന്നിരുന്നു.

കളക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് ജില്ലയിൽ ചേരും.

By newsten