Spread the love

മഞ്ചേരി: മങ്കിപോക്സ് നേരിടാൻ മലപ്പുറം ജില്ല. യുഎഇയിൽ നിന്നെത്തിയ 35കാരൻ മങ്കിപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു. അടിയന്തര സാഹചര്യം നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൂന്നാമത്തെയും മലപ്പുറം ജില്ലയിൽ ആദ്യത്തെയും മങ്കിപോക്സ് കേസ് ആണ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ വിദേശത്ത് നിന്ന് എത്തുന്നവരെ നിരീക്ഷിക്കാൻ വിമാനത്താവളത്തിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തെർമൽ സ്കാനിംഗിലൂടെ രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയും.

ആംബുലൻസും ഹെൽപ്പ് ഡെസ്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരൂർ, തിരൂരങ്ങാടി, നിലമ്പൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ തുറക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ചികിത്സാ സൗകര്യങ്ങൾ ഒരുക്കും.

By newsten