കോഴിക്കോട്: കെ.പി.സി.സിയുടെ നവസങ്കൽപ് ചിന്തൻ ശിബിരത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. ഇന്നും നാളെയും കോഴിക്കോട് ബീച്ചിന് സമീപം ആസ്പൈൻ കോർട്ട് യാർഡിൽ നടക്കുന്ന പരിപാടിയിൽ സംഘടനാ ശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചർച്ച ചെയ്യും.
കെ.പി.സി.സി ഭാരവാഹികളെ കൂടാതെ ഡി.സി.സി പ്രസിഡന്‍റുമാരും പോഷക സംഘടനാ ഭാരവാഹികളും ഉൾപ്പെടെ ഇരുന്നൂറോളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. ഉദയ്പൂർ ക്യാമ്പിന്‍റെ മാതൃകയിലായിരിക്കും പരിപാടി.
കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നേതൃനിരയിൽ എത്തിയ ശേഷം പാർട്ടിയിലെ നേതാക്കളും അനുബന്ധ സംഘടനകളും ഒന്നിക്കുന്ന വേദിയെന്ന നിലയിൽ പാര്‍ട്ടിയിലെ ശൈലി മാറ്റത്തെക്കുറിച്ചടക്കം സജീവ ചർച്ചയുണ്ടാകും.