ആയൂർ : നീറ്റ് പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട് കുട്ടികളെ പരിശോധിക്കാൻ ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ.
ആയൂർ മാർത്തോമ്മാ കോളേജ് ജീവനക്കാരിയായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരാണ് സുരക്ഷ ഏജൻസിക്കെതിരെ രംഗത്ത് വന്നത്.
കുട്ടികളുടെ വസ്ത്രത്തിൽ ലോഹഭാഗമുള്ളതിനാൽ അടിവസ്ത്രം അഴിക്കാൻ ഏജൻസി നിർദ്ദേശം നൽകിയെന്നും അതിനാലാണ് വസ്ത്രം മാറാൻ മുറി തുറന്നു കൊടുത്തതെന്നും അറസ്റ്റിലായ ജീവനക്കാർ പറഞ്ഞു.