Spread the love

ന്യൂഡല്‍ഹി: പി ടി ഉഷ ഇന്ന് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രൺദീപ് സിംഗ് സുർജേവാല, പി ചിദംബരം, കപിൽ സിബൽ, ആർ ഗേൾ രാജൻ, എസ് കല്യാൺ സുന്ദരം, കെആർഎൻ രാജേഷ് കുമാർ, ജാവേദ് അലി ഖാൻ, വി വിജേന്ദ്ര പ്രസാദ് എന്നിവരും ഇന്ന് രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും.

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസമാണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്, ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല, മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ മകൾ മിസ ഭാരതി,തുടങ്ങി മറ്റ് 25 ഓളം നേതാക്കളും ഇതിൽ ഉൾപ്പെടുന്നു. പി ടി ഉഷ, സംഗീത സംവിധായകൻ ഇളയരാജ എന്നിവർക്ക് കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല.

By newsten