തിരുവനന്തപുരം: അരി ഉൾപ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ വിൽപ്പനയ്ക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തൈര്, മോര് എന്നിവയ്ക്ക് നാളെ മുതൽ ജിഎസ്ടി ബാധകമായിരിക്കും.
അതേസമയം, ഏതൊക്കെ ഭക്ഷ്യവസ്തുക്കൾക്കാണ് ഇത് ബാധകമാകുക എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. വ്യാപാരികൾ സംശയം ഉന്നയിച്ചതിനെ തുടർന്ന് ഇക്കാര്യത്തിൽ വ്യക്തത തേടി സംസ്ഥാനം ജിഎസ്ടി വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വൈകുന്നേരത്തോടെ മറുപടി ലഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചിട്ടുണ്ട്.