ചൈനീസ് വാഹന നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോർ ഇന്ത്യയിൽ നിന്ന് പിന്‍വാങ്ങി. ഇന്ത്യയിൽ കാർ നിർമ്മാണം ആരംഭിക്കാൻ 7,895 കോടി രൂപ നിക്ഷേപിക്കുമെന്ന് ചൈനീസ് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ജനറൽ മോട്ടോഴ്സ് പൂനെയിൽ ഒരു പ്ലാന്റ് വാങ്ങിയിരുന്നു. ഗ്രേറ്റ് വാൾ മോട്ടോഴ്സിന്റെ പിൻവാങ്ങലോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളും നഷ്ടപ്പെട്ടു. മൂന്ന് മാസത്തെ ശമ്പളം മുൻകൂറായി നൽകി കമ്പനിയിലെ 11 ജീവനക്കാരെ പിരിച്ചുവിട്ടു. ചൈനീസ് കാര്‍ നിർമാതാക്കളുടെ ഇന്ത്യയില്‍ നിന്നുള്ള പിന്മാറ്റത്തിന് പല കാരണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഇന്ത്യ-ചൈന സംഘർഷം
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ വൻതോതിൽ മോട്ടോഴ്സിന്റെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഗാൽവാനിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തോടെ, ഗ്രേറ്റ് വാൾ മോട്ടോഴ്സിന്റെ ഭാവിയും ഇരുണ്ടതായിരുന്നു. ഈ പ്രശ്നങ്ങളെ തുടർന്ന് ചൈനയിൽ നിന്നുള്ള നിരവധി ആപ്ലിക്കേഷനുകളും ഇന്ത്യ നിരോധിച്ചിരുന്നു. ഇത് ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയാകുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.