ഫിറോസ്പുർ: പഞ്ചാബിലെ ഫിറോസ്പൂരിലെ അന്താരാഷ്ട്ര അതിർത്തി കടന്ന മൂന്ന് വയസുകാരനെ ബിഎസ്എഫ് രക്ഷപ്പെടുത്തി തിരിച്ചയച്ചു. വെള്ളിയാഴ്ച രാത്രി 7.15 ഓടെ അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ കുട്ടിയെ കണ്ടത്.
കുട്ടി അറിയാതെയാണ് അതിർത്തി കടന്നതെന്ന് മനസിലാക്കിയതോടെ ഇയാൾ പാകിസ്ഥാൻ റേഞ്ചേഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. രാത്രി 9.45 ഓടെ കുട്ടിയെ അതിർത്തിയിലെത്തിച്ചു. കുട്ടിയെ രക്ഷിച്ച ബിഎസ്എഫ് നടപടിയെ പാക് മാധ്യമങ്ങൾ അഭിനന്ദിച്ചു. ഇത്തരം വിഷയങ്ങളിൽ മാനുഷികമായ നിലപാടിനാണ് ഊന്നൽ നൽകുന്നതെന്ന് ബിഎസ്എഫ് പ്രതികരിച്ചു.