കോഴിക്കോട്: കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഐഎം നേതാവ് രംഗത്ത്. സിപിഐഎം കോഴിക്കോട് ഏരിയാ കമ്മിറ്റി അംഗം ഒ.എം ഭരദ്വാജാണ് ഭീഷണി പ്രസംഗം നടത്തിയത്. കോൺഗ്രസുകാരെ വെള്ള പുതപ്പിച്ച് കിടത്തുമെന്നാണ് ഭീഷണി. സിപിഐഎം ബോംബെറിഞ്ഞാൽ മതിലിൽ തട്ടി പോവിലെന്നും കൃത്യമായ ലക്ഷ്യം കാണുമെന്നും പ്രസംഗത്തിൽ പറയുന്നു. എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ചേർന്ന യോഗത്തിലാണ് വിവാദ പരാമർശം. സിപിഐഎം അത്തരമൊരു തീരുമാനം എടുത്താൽ അത് നടപ്പാക്കിയിരിക്കും. കോൺഗ്രസും ആർ.എസ്.എസും ബി.ജെ.പിയും ഇതോർത്ത് വേണം കളിക്കാൻ. നിങ്ങളെപ്പോലെ, ഭിത്തിയിൽ ഒരു ബോംബ് എറിയുക മാത്രമല്ല, അത് ലക്ഷ്യസ്ഥാനത്തെത്തിക്കാനും ഞങ്ങൾക്കറിയാം. അങ്ങനെ എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ പ്രസ്ഥാനത്തിന് നന്നായി അറിയാം എന്ന് മാത്രമാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.