Spread the love

മുംബൈ: മഹാരാഷ്ട്രയിൽ അധികാരം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിൽ ശിവസേന. വിമതരുടെ നീക്കങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ പാർട്ടി തലകുനിക്കില്ലെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റാവത്തിന്റെ പ്രതികരണം.

“ഈ തോല്‍വി സമ്മതിക്കാന്‍ പോകുന്നില്ല… ഈ സര്‍ക്കാര്‍ അതിന്റെ മുഴുവന്‍ കാലാവധിയിലും നിലനില്‍ക്കും. ഇത്തരം യുദ്ധങ്ങള്‍ ഒന്നുകില്‍ നിയമത്തിലൂടെയോ അല്ലെങ്കില്‍ തെരുവിലോ നേരിടും. ആവശ്യമെങ്കില്‍, ഞങ്ങളുടെ പ്രവര്‍ത്തകര്‍ റോഡിലിറങ്ങും, സഞ്ജയ് റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഉദ്ധവ് താക്കറെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും വിമത എംഎൽഎമാർക്ക് മടങ്ങിവരാൻ അവസരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇനി അനുനയത്തിന്റെ ഭാഷയല്ല, വിമതരെ മുംബൈയിലേക്ക് എത്താന്‍ വെല്ലുവിളിക്കുന്നു, “റാവത്ത് പറഞ്ഞു.

By newsten