രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തയച്ചു.
ഭരണരംഗത്തെ മികവും പരിചയസമ്പത്തും ദ്രൗപദി മുർമു എന്ന സ്ത്രീയെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയ ഭേദമന്യെ മുർമുവിനെ ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കേണ്ടത് ജനാധിപത്യ വിശ്വാസികൾക്കെല്ലാം ആവശ്യമാണ്.
സമൂഹത്തെ സേവിക്കുന്നതിനും ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും ജീവിതം സമർപ്പിച്ച ദ്രൗപദി മുർമുവിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാൻ ഇടതുപക്ഷവും പ്രതിപക്ഷവും തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഭ്യർത്ഥിച്ചു.