ന്യൂഡല്‍ഹി: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കുള്ള ബദൽ നിർദ്ദേശങ്ങൾ റെയിൽവേയുടെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന് അതിവേഗ റെയിൽ ഗതാഗതം വേണമെന്നാണ് കേന്ദ്രസർക്കാരിന്റെ അഭിപ്രായമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുരളീധരൻ പറഞ്ഞു.
സിൽവർ ലൈനിന്റെ ഡിപിആറിൽ വളരെയധികം അവ്യക്തതയുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ റെയിൽവേ മന്ത്രാലയവും കേരള സർക്കാരും തമ്മിൽ കത്തിടപാടുകൾ നടക്കുകയാണ്. സിൽവർ ലൈൻ പദ്ധതിയിലെ അവ്യക്തതകൾ നീക്കാൻ കേരള സർക്കാരിനു ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി വി മുരളീധരൻ പറഞ്ഞു.