കള്ളപ്പണം വെളുപ്പിക്കൽ കേസിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ വിട്ട വ്യവസായി വിജയ് മല്യ വീണ്ടും പ്രത്യക്ഷപ്പെട്ടു. പക്ഷേ, അത് പോലീസിനു മുന്നിലല്ല, ട്വിറ്ററിലാണ്. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിനൊപ്പം എടുത്ത ചിത്രമാണ് മല്ല്യ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചത്.
“എന്റെ പഴയ ഉറ്റചങ്ങാതി ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന യൂണിവേഴ്‌സ് ബോസിനെ വീണ്ടും കണ്ടുമുട്ടാനായതില്‍ അതിയായ സന്തോഷം. ഗെയ്‌ലിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് എടുത്തതിനുശേഷം ഉറ്റചങ്ങാതിമാരാണ് ഞങ്ങള്‍. ഒരു താരത്തിന്റെ ഏറ്റവും മികച്ച ഏറ്റെടുക്കല്‍ ഇതായിരിക്കും’, മല്ല്യ ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തു”.
മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്വീറ്റിന് 60,000 ലധികം ലൈക്കുകളും 2,500 ലധികം റീട്വീറ്റുകളും ലഭിച്ചു. നിരവധി പേരാണ് താഴെ കമന്റു കളുമായി എത്തിയത്. മല്യയയെ പരിഹസിക്കുന്ന രീതിയിലാണ് മിക്ക കമന്റുകളും.