Spread the love

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവം വിദഗ്‌ധ സമിതി അന്വേഷിക്കില്ല. സംഭവം അന്വേഷിക്കാൻ വിദഗ്ധ സമിതി വേണമെന്ന ആവശ്യം ആരോഗ്യമന്ത്രി വീണാ ജോർജ് തള്ളി.വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിച്ചത്. സസ്പെൻഷൻ എടുത്തുച്ചാട്ടമാണെന്നും, പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടില്ലെന്നുമാണ് പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് നടപടി സ്വീകരിക്കുന്നത് ശരിയല്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ എടുത്ത് ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നിൽ മെഡിക്കൽ കോളേജിനെതിരെ അപവാദപ്രചാരണം നടത്താൻ ഉദ്ദേശ്യമുണ്ടെന്ന് സംശയിക്കുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു.

അവയവം ഓപ്പറേഷൻ റൂമിലേക്ക് കൊണ്ടുപോകാൻ പാടില്ല. ട്രാൻസ്പ്ലാൻറ് ഐസിയുവിലേക്ക് കൊണ്ടുപോകേണ്ടതുണ്ടെന്ന് ഡോക്ടർമാർ വിശദീകരിച്ചെങ്കിലും ആരാണ് ശസ്ത്രക്രിയാ മുറിയിലേക്ക് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് ഡോക്ടർമാർ വിശദീകരിച്ചു.

By newsten