Spread the love

തിരുവനന്തപുരം: നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള സർക്കാർ തീരുമാനത്തിന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വ്യക്തമായ മറുപടി നൽകുന്നില്ല. പദ്ധതിയുടെ പേരിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണെന്നും മന്ത്രിമാർക്ക് തലയിൽ ആൾ താമസം ഇല്ലെങ്കിൽ എന്ത് ചെയ്യണമെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രിമാർക്ക് തങ്ങളെക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്ന് അറിയില്ല. നേമം പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ ഏറെക്കാലമായി നടന്നുവരികയാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസവും അതിനുള്ള കാരണമെന്താണെന്നും വിശദീകരിക്കേണ്ടതുണ്ട്.

ഭൂമി ഏറ്റെടുക്കാതെ നിയമപരമായി മുന്നോട്ട് പോകുമ്പോൾ റെയിൽവേയിൽ രാഷ്ട്രീയം കലർത്തി കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണെന്നും,സിപിഎം നേതാക്കൾ ഉൾപ്പെട്ട കള്ളക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണെന്നും മുരളീധരൻ ആരോപിച്ചു.

By newsten