Spread the love

​സുഹാർ: കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് മൂലം കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലാവുന്നു. മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് ശനിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എസ്പ്രസ് വിമാനമാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ നിർത്തിവച്ചത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകിയതെന്നാണ് അധികൃതർ പറയുന്നത്.

ബോർഡിംഗ് പാസ് നൽകുകയും ലഗേജുകൾ കയറ്റുകയും യാത്രക്കാർ ഗേറ്റിൻ മുന്നിൽ ഇരിക്കുകയും ചെയ്തപ്പോൾ വിമാനം മൂന്ന് മണിക്കൂർ വൈകിയെന്നും പുലർച്ചെ ഒരു മണിക്ക് മാത്രമേ പുറപ്പെടൂവെന്നും അറിയിപ്പു വന്നു.

രണ്ടുമണിക്ക് വീണ്ടും ഒരു അനൗൺസ്മെൻറ് വന്നു. സാങ്കേതിക തകരാർ തുടരുന്നു, വീണ്ടും വൈകുമെന്നും, യാത്രക്കാർ ഹോട്ടലുകളിലേക്ക് മാറണമെന്നും നിർദ്ദേശിച്ചു. ലഘുവായ ഭക്ഷണവും നൽകി.

By newsten