Spread the love

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രാജ്യത്തെ യുവാക്കളുടെ വികാരമാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. “രാജ്യത്തിന്റെ താൽപ്പര്യത്തിനായി, പദ്ധതി നിർത്തിവയ്ക്കുകയും യുവാക്കളുടെ ആശങ്കകൾ പരിഹരിക്കുകയും വേണം,” ട്വീറ്റിൽ പറയുന്നു. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. പദ്ധതിക്കെതിരെ ശനിയാഴ്ച കേരളത്തിലും പ്രതിഷേധം നടന്നിരുന്നു. തിരുവനന്തപുരത്ത് മുന്നൂറിലധികം ഉദ്യോഗാർത്ഥികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. കോഴിക്കോട്ടും പ്രതിഷേധം നടന്നു.

By newsten