Spread the love

സ്വിറ്റ്‌സർലൻഡ്: സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം കുമിഞ്ഞുകൂടുന്നതായി റിപ്പോർട്ട്. നിക്ഷേപത്തിൽ 50 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. 2020 ൽ 2.5 ബില്യണായിരുന്ന ഇന്ത്യൻ ഫണ്ടുകൾ 2021 ൽ 30,626 കോടിയായി ഉയർന്നു.

സ്വിറ്റ്സർലൻഡിലെ സെൻട്രൽ ബാങ്കിലെ നിക്ഷേപങ്ങൾ ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണമായാണ് കണക്കാക്കുന്നത്. 2015 ൽ നരേന്ദ്ര മോദി സർക്കാർ കള്ളപ്പണ ഇടപാടുകൾ തടയാൻ പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. പരസ്യമാക്കാത്ത വിദേശനിക്ഷേപം ക്ലെയിം ചെയ്യാനായിരുന്നു പദ്ധതി. തുടർന്ന് രാജ്യത്തെ കള്ളപ്പണ ഇടപാടുകൾ തടയാൻ കഴിഞ്ഞുവെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നു.

2015 ൽ 1.2 ബില്യണായിരുന്ന സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപം 2016 ൽ 665 മില്യണായി കുറഞ്ഞിരുന്നു. എന്നാൽ 2019 ഓടെ ഇന്ത്യൻ കള്ളപ്പണം വീണ്ടും 892 മില്യൺ സ്വിസ് ഫ്രാങ്കിലേക്ക് ഉയർന്നു.

By newsten