ന്യൂഡല്‍ഹി: എന്ജിനിയറിങ്ങിനു പിന്നാലെ പ്രാദേശിക ഭാഷയിൽ നിയമപഠനം അവതരിപ്പിക്കാനുള്ള പദ്ധതി 2023-24 ഓടെ പ്രാബല്യത്തില്‍ വരും.
യു.ജി.സിയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കാൻ 12 അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയാണ് സമിതിയുടെ ചെയർമാൻ. പട്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് നരസിംഹ റെഡ്ഡി, യുജിസി ചെയർമാൻ പ്രൊഫ.എം ജഗദീഷ് കുമാർ, കൊൽക്കത്ത നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസ് വൈസ് ചാൻസലർ ഡോ. ഈശ്വര ഭട്ട്, മുതിർന്ന അഭിഭാഷകരായ അഞ്ജലി വിജയ് താക്കൂർ, അശോക് മേത്ത, അൻജുൽ ദ്വിവേദി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.