ജനീവ: മങ്കിപോക്സ് വ്യാപകമായി പടരുന്ന അവസ്ഥയിൽ ആശങ്കയുണ്ട്. മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമോ എന്ന കാര്യം ലോകാരോഗ്യ സംഘടന പരിഗണിക്കുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ലോകാരോഗ്യ സംഘടന യോഗം ചേരും.
ഇതിനായി ജൂൺ 23നാണ് ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരുക. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. വിവിധ ആരോഗ്യവിദഗ്ധർ യോഗത്തിൽ പങ്കെടുക്കും.
ആഫ്രിക്കയ്ക്ക് പുറത്ത് മങ്കിപോക്സ് പടരുന്ന സാഹചര്യത്തിലാണ് ഒരു തീരുമാനമെടുക്കാൻ ലോകാരോഗ്യ സംഘടന യോഗം വിളിക്കുന്നത്. മങ്കിപോക്സ് ആശങ്കയ്ക്ക് കാരണമാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്.