Spread the love

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ, കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് പി. ജയരാജൻ.

ഇന്നലെ വിമാനത്തിനുള്ളിൽ നടന്നത് സുധാകരൻ മോഡൽ ഗുണ്ടായിസമാണെന്നും അദ്ദേഹം വിമർശിച്ചു.

സുധാകരന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമമാണ് നടന്നതെന്നും സെക്യൂരിറ്റി ഗാർഡിന് വിമാനത്തിൽ ആയുധമില്ലെന്ന് മനസിലാക്കിയാണ് പദ്ധതി തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

By newsten