ദില്ലി: പ്രതിപക്ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു. ഒരു വശത്ത് പ്രമുഖ നേതാക്കളെ കാണാൻ മമത ബാനർജി ഇറങ്ങിയതിന് പിന്നാലെ കോൺഗ്രസ് ക്യാമ്പും സജീവമാകുന്നു. ശത്രുക്കളെപ്പോലും കൂടെ കൂട്ടാനാണ് തീരുമാനം. എന്നാൽ ഭൂരിഭാഗം പേരും കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിക്കാത്തവരാണ്. കഴിഞ്ഞ ദിവസത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് പോലും ഈ വിശ്വാസത്തിനേറ്റ പ്രഹരമായിരുന്നു.
പ്രമുഖ നേതാക്കൾ പോലും ക്രോസ് വോട്ടിംഗ് കാരണം പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ കോണ്‍ഗ്രസിനെ എങ്ങനെ വിശ്വസിക്കാനാകുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ചോദിക്കുന്നത്. എല്ലാ നേതാക്കളെയും പിന്തുണയ്ക്കായി കോണ്‍ഗ്രസ് രംഗത്തിറക്കിയിട്ടുണ്ട്.