തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും ഇഡി സമൻസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.
മോദി സർക്കാരിനെതിരെ ജനരോഷം ഉണ്ടാകുമ്പോഴോ, ഭരണപരമായ പ്രതിസന്ധി നേരിടുമ്പോഴോ രാഷ്ട്രീയ നേട്ടത്തിനായി ഈ കേസ് പൊടിതട്ടിയെടുക്കുകയും ജനശ്രദ്ധ തിരിച്ചുവിടുകയും ചെയ്യുക, എന്ന നാടക പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡാണ് ഇഡിയുടെ സമൻസ് എന്ന് സുധാകരൻ പറഞ്ഞു.
ഈ നാടകം ഇതേ സാഹചര്യത്തിൽ തുടരുമെന്നും അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ ഇത് നീളുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.