ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. ക്രോസ് വോട്ടിംഗിന്റെ പേരിൽ കുൽദീപ് ബിഷ്ണോയിക്കെതിരെ പാർട്ടി കർശന നടപടി സ്വീകരിച്ചിരുന്നു. ബിഷ്ണോയ് കോണ്‍ഗ്രസ് വിടുമെന്നാണ് സൂചന. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായി ഉടൻ കൂടിക്കാഴ്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
ബിഷ്ണോയിയെ പാർട്ടി പാളയത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്ര നേതൃത്വത്തിന് അടക്കം താൽപര്യമുണ്ട്. ഇത് മറ്റൊരു സംസ്ഥാനത്ത് ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാൻഡിന് അജയ് മാക്കൻ പരാജയപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. ഭൂപീന്ദര്‍ ഹൂഡയ്ക്കും ഇത് വലിയ നാണക്കേടുണ്ടാക്കി.