ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി വൻ വിജയം നേടി. രണ്ട് സംസ്ഥാനത്തും ബിജെപി ഒരു സീറ്റിൽ കൂടുതൽ വിജയം നേടി. നാലു സംസ്ഥാനങ്ങളിലെ 16 സീറ്റുകളിൽ എട്ടെണ്ണം ബിജെപിയാണ് നേടിയത്.
മഹാരാഷ്ട്രയിലും കർണാടകയിലും ബിജെപി മൂന്ന് സീറ്റുകൾ വീതം നേടി. ഹരിയാനയിലെ രണ്ട് സീറ്റുകളും എൻഡിഎയാണ് നേടിയത്. കോൺഗ്രസ് അഞ്ച് സീറ്റുകളിൽ വിജയിച്ചു. ശിവസേനയും എൻസിപിയും ഓരോ സീറ്റ് വീതം നേടി. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ ഫലം രാത്രി വൈകിയാണ് പ്രഖ്യാപിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കന്റെ പരാജയം കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.
ഹരിയാനയിൽ കോൺഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയ് ബിജെപിക്ക് വോട്ട് ചെയ്തു. അതേസമയം, ഹരിയാനയിലെ പരാജയം അന്വേഷിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. രാജസ്ഥാനിൽ ഭരണകക്ഷിയായ കോൺഗ്രസ് മത്സരിച്ച നാലു സീറ്റുകളിൽ മൂന്നെണ്ണത്തിൽ വിജയിച്ചപ്പോൾ ഒരു സീറ്റിൽ ബിജെപി വിജയിച്ചു.