പത്തനംതിട്ട ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ ഇന്ന് കോണ്‍ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഹർത്താലിൻ ആഹ്വാനം ചെയ്തിരിക്കുന്നത്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റിവിഷൻ ഹർജി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
വെട്ടുചിറ പഞ്ചായത്തിലെ അരുവാപ്പുലം, ചിറ്റാർ, സീതത്തോട്, പെരുനാട്, തണ്ണിത്തോട്, വടശ്ശേരിക്കര പഞ്ചായത്തുകളിലും കൊല്ലമുള വില്ലേജിലും രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
നീലഗിരി വനനശീകരണത്തിനെതിരെ പരേതനായ ഗോദവർമ്മൻ തിരുമുൽപ്പാട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലകൾ നിർബന്ധമാക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നും പണി നടക്കുന്നുണ്ടെങ്കിൽ ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റിൻറെ അനുമതിയോടെ മാത്രമേ ഇത് തുടരാവൂ എന്നും ഉത്തരവിൽ പറയുന്നു.