ന്യൂദല്‍ഹി: ഉത്തർപ്രദേശിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ രാംപൂർ, അസംഗഢ് സീറ്റുകളിൽ നിന്ന് കോൺഗ്രസ് മത്സരിക്കില്ല. സ്ഥാനാർത്ഥികളെ നിർത്തേണ്ടെന്നാണ് കോൺഗ്രസിന്റെ തീരുമാനം.
ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് യോഗേഷ് ദീക്ഷിത് ഇക്കാര്യം സ്ഥിരീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്ത് സ്വയം പുനർനിർമ്മിക്കുകയും സ്വയം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് കോൺഗ്രസിന് അനിവാര്യമാണെന്ന് യോഗേഷ് പറഞ്ഞു.
അസം ഖാനും അഖിലേഷ് യാദവും എം.എൽ.എമാരായതോടെ ഒഴിവുവന്ന റാംപൂർ, അസംഗഢ് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്.