ദില്ലി: ബിജെപി വക്താക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ വിവാദ പരാമർശത്തിൽ ഖത്തറും കുവൈറ്റും ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി. വിവാദ പരാമർശങ്ങളുടെ പേരിൽ ശർമയെ ബിജെപി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ജിൻഡാലിനെ പുറത്താക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ഇരുനേതാക്കൾക്കുമെതിരായ ബിജെപിയുടെ നടപടിയെ ഖത്തർ സ്വാഗതം ചെയ്യുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. ബിജെപി ദേശീയ വക്താവ് നൂപുർ ശർമയാണ് മുഹമ്മദ് നബിക്കും കുടുംബത്തിനുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്.
ഇന്ന് രാവിലെ വിദേശകാര്യ ഓഫീസിൽ അംബാസഡർ ദീപക് മിത്തലുമായി നടത്തിയ കൂടിക്കാഴ്ചയിൽ നൂപുർ ശർമ്മയും നവീൻ കുമാർ ജിൻഡാലും നടത്തിയ പരാമർശങ്ങളിൽ ഖത്തർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.