കൊച്ചി: സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി വിധി സർക്കാർ നിലപാടിനേറ്റ തിരിച്ചടിയാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ഓരോ സംസ്ഥാനത്തെയും സാഹചര്യം കണക്കിലെടുക്കാതെയുള്ള വിധിയാണിത്.
അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ഞായറാഴ്ച കണ്ണൂരിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും വനംമന്ത്രി അറിയിച്ചു.