ന്യൂദല്‍ഹി: കയറ്റുമതി ചെയ്ത 56,877 ടൺ ഗോതമ്പ്, തുർക്കി നിരസിച്ചതിന് കാരണം തേടി കേന്ദ്രം. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഫൈറ്റോസാനിറ്ററി ആശങ്കകൾ കാരണം തുർക്കി ഇന്ത്യൻ ഗോതമ്പ് നിരസിച്ചതായാണ് വിവരം. ചരക്ക് കയറ്റിയ കപ്പലുകള്‍ മെയ് 29 ന് ഗുജറാത്തിലെ കണ്ടാല തുറമുഖത്തേക്ക് തിരിച്ച് അയച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യൻ ഗോതമ്പ് കയറ്റുമതിയിൽ ഇന്ത്യൻ റുബെല്ല രോഗം കണ്ടെത്തിയതായി തുർക്കി അധികൃതർ അറിയിച്ചു. തുർക്കിയിലെ കാർഷിക, വനവൽക്കരണ മന്ത്രാലയം രോഗത്തെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് കയറ്റുമതി നിഷേധിച്ചിരുന്നു. തുർക്കിയുടെ തീരുമാനത്തെ തുടർന്ന് മറ്റ് കയറ്റുമതികൾ റദ്ദാക്കുമോ എന്ന ആശങ്കയിലാണ് ഗോതമ്പ് വ്യാപാരികളും കയറ്റുമതിക്കാരും.
അതേസമയം, കൃത്യമായ നടപടിക്രമങ്ങളും ഗുണനിലവാര പരിശോധനകളും പാലിച്ച് ഐടിസി നെതർലൻഡ്സിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്തതായി കണ്ടെത്തിയതായി ഗോയൽ പറഞ്ഞു. ഐടിസി ഒരു പ്രശസ്ത കമ്പനിയാണെന്നും ഗോയൽ ചൂണ്ടിക്കാട്ടി. കമ്പനി നല്ല ഗുണനിലവാരമുള്ള ഗോതമ്പ് കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യൻ ഗോതമ്പ് ഏറ്റവും മികച്ച ഗുണനിലവാരമുള്ളതാണെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം പറഞ്ഞു.