ദില്ലി: തുർക്കി നിരസിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തിലേക്ക് പോയി. ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായ യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം ആരംഭിച്ചതോടെ, ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യതയില്ലാതായി. ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഗോതമ്പിനു ക്ഷാമമുണ്ട്. അതിനാൽ, തുർക്കി നിഷേധിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തിൽ ഇറക്കും.
ഏറ്റവും കൂടുതൽ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഈജിപ്ത്, പണപ്പെരുപ്പം കുറയ്ക്കുന്നതിനായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഗോതമ്പ് വിതരണം ഉറപ്പാക്കാൻ നെട്ടോട്ടമോടുകയാണ്. ഈ സാഹചര്യങ്ങളിൽ, തുർക്കിയിൽ നിന്ന് വരുന്ന ഗോതമ്പ് ഈജിപ്തിനു സഹായകരമാകും.