ഡൽഹി: ഹൈക്കോടതിയിൽ കേരള സിൽവർ ലൈൻ പദ്ധതിയിൽ പുതിയ വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ. പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനു കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
ഡിപിആർ തയ്യാറാക്കി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് അനുമതി നൽകിയതെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ പദ്ധതിയുടെ ഡിപിആർ കെ റെയിൽ കേന്ദ്ര സർക്കാരിനു സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ഡിപിആർ അപൂർണ്ണമാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
സമർപ്പിച്ച ഡിപിആറിൽ കേരളത്തിന്റെ സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക വിശദാംശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടതായി കേന്ദ്ര സർക്കാർ അറിയിച്ചു.