ന്യൂദല്‍ഹി: അവയവദാനത്തിൻ പങ്കാളിയുടെ സമ്മതം ആവശ്യമില്ലെന്ന് ഡൽഹി ഹൈക്കോടതി.
വ്യക്തിക്ക് മാത്രമേ സ്വന്തം ശരീരത്തിൻമേൽ അവകാശമുള്ളൂവെന്ന് ഹൈക്കോടതി പറഞ്ഞു.
ഡൽഹി സ്വദേശിയായ നേഹാ ദേവി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. പിതാവിൻ വൃക്ക ദാനം ചെയ്യാൻ ഭർത്താവിൻറെ അനുമതി തേടിയ ആശുപത്രി അധികൃതർക്കെതിരെയാണ് നേഹ ദേവി ഹൈക്കോടതിയെ സമീപിച്ചത്.